മഴക്കാലരോഗം: ജാഗ്രത വേണമെന്ന് കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം
മഴക്കാലരോഗം: ജാഗ്രത വേണമെന്ന് കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം

ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ മഴക്കാല രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജനം ജാഗ്രത പാലിക്കണമെന്ന് കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം. വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ മൂടി സൂക്ഷിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് പറഞ്ഞു.
What's Your Reaction?






