എകെവിഎംഎസ് പീരുമേട് താലൂക്ക് യൂണിയന്‍ പഠനോപകരണങ്ങള്‍ നല്‍കി

എകെവിഎംഎസ് പീരുമേട് താലൂക്ക് യൂണിയന്‍ പഠനോപകരണങ്ങള്‍ നല്‍കി

Jun 15, 2025 - 15:59
 0
എകെവിഎംഎസ് പീരുമേട് താലൂക്ക് യൂണിയന്‍ പഠനോപകരണങ്ങള്‍ നല്‍കി
This is the title of the web page

ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബാലസംഘവും രൂപീകരിച്ചു. വണ്ടിപ്പെരിയാര്‍ പശുമലയില്‍ നടന്ന യോഗം വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസും നടത്തി. യൂണിയന്‍ പ്രസിഡന്റ് അശോകന്‍ മാഞ്ചിറയ്ക്കല്‍ അധ്യക്ഷനായി. സെക്രട്ടറി ടി.സി ഗോപാലകൃഷ്ണന്‍, ഭാരവാഹികളായ പുഷ്പ ബിജു, സുമതി ടീച്ചര്‍, കെ എ അരുണാചലം, സോമന്‍, ബിനീഷ് ഉറുമ്പില്‍, സജി വി എം, ടി ആര്‍ ബാബു, അജേഷ് കുമാര്‍, ജയകുമാര്‍, വിനോദ് പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 23 പേര്‍ അംഗങ്ങളായി താലൂക്ക് തല ബാലസംഘവും രൂപീകരിച്ചു. ഭാരവാഹികളായി ആര്‍ രാജേഷ്(രക്ഷാധികാരി), അമ്പാടി മനോജ്(പ്രസിഡന്റ്), അശ്വതി സന്തോഷ്(വൈസ് പ്രസിഡന്റ്), സച്ചു സജി(സെക്രട്ടറി), പ്രണവ് ബി കേശവ്(ജോയിന്റ് സെക്രട്ടറി), അജിത്ത് അശോകന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ ശാഖകളില്‍നിന്നായി നിരവധിപേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow