ഭരണകൂട ഭീകരതയെ ചെറുത്തുതോൽപ്പിക്കും : യൂത്ത്കോൺഗ്രസ്
ഭരണകൂട ഭീകരതയെ ചെറുത്തുതോൽപ്പിക്കും : യൂത്ത്കോൺഗ്രസ്

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി തങ്കമണി ടൗണിൽ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. മോബിൻ മാത്യു ഉദ്ഘാടനം ചെയ്തു. തുടർഭരണം ലഭിച്ചതുമുതൽ അധികാര ധാർഷ്ട്യത്തോടെ എതിർ ശബ്ദങ്ങളെ അടിച്ച് ഒതുക്കുവാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് അടിമപ്പണി ചെയ്യുന്ന നിലപാടാണ് ചില പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇത്തരം പോലീസ് ഭീകരതയെ ചെറുത്ത് തോൽപ്പിക്കുമെന്നും മോബിൻ മാത്യു പറഞ്ഞു.
സംസ്ഥാന പ്രസിഡന്റിനെ ജയിലിൽ അടച്ചതുകൊണ്ടോ സമരം ചെയ്യുന്നവരെ ആക്രമിച്ചതുകൊണ്ടോ യൂത്ത് കോൺഗ്രസിന്റെ സമരവീര്യത്തെ അവസാനിപ്പിക്കാമെന്ന് പിണറായി വിജയനോ കേരള പോലീസോ വിചാരിക്കേണ്ട. കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ധൂർത്തിനും കെടുകാര്യസ്ഥതക്കും അധികാരദുർവിനിയോഗത്തിനുമെതിരെ അതിശക്തമായ സമരങ്ങൾ തുടരുമെന്നും സമരം ചെയ്യുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടിക്കാനാണ് തീരുമാനമെങ്കിൽ കേരളത്തിലെ ജയിലുകൾ തികയാതെ വരുമെന്നും അദ്ദേഹംപറഞ്ഞു.
യൂത്ത് കോൺഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് ബിബിൻ ആനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം ജോസഫ് മാണി,സന്തോഷ് കൊള്ളിക്കൊളവിൽ, ജോസ് തൈച്ചേരി,അഡ്വ. ഷെബിൻ ആയ്യുണ്ണിക്കൽ,ഷിജോ ശ്രാമ്പിക്കൽ,ജെയിംസ് കോശി,ബോബൻ ഉടുമ്പക്കൽ, ഏബിൾ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. ബിനു കളരിക്കൽ, രാഹുൽ സായി,വിഷ്ണു വിനോദ് ,ജൂബിൾ തോമസ്,ടോണി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
What's Your Reaction?






