ചിന്നക്കനാലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം: സിങ്കുകണ്ടത്ത് മാലിന്യ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു

ചിന്നക്കനാലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം: സിങ്കുകണ്ടത്ത് മാലിന്യ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു

Aug 14, 2025 - 17:04
Aug 14, 2025 - 17:13
 0
ചിന്നക്കനാലിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം: സിങ്കുകണ്ടത്ത് മാലിന്യ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ വിലക്ക് സിങ്കുകണ്ടത്ത് പുതിയ മാലിന്യ പ്ലാന്റ് നിര്‍മാണം ആരംഭിച്ചു. 
ശുചിത്വ മിഷനില്‍നിന്ന് അനുവധിച്ച 20 ലക്ഷം രൂപയാണ് മുതല്‍ മുടക്ക്. 
ദിവസേന  നൂറിലേറ വിനോദ സഞ്ചാരികളെത്തുന്ന ചിന്നക്കനാലിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു മാലിന്യ പ്രശ്‌നം. മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനമില്ലാതെ വെയിസ്റ്റ് കുഴി ഭാഗത്തെ വലിയ കുഴിയാലായിരുന്നു മാലിന്യങ്ങള്‍ തള്ളിയിരുന്നത്. ഇവിടെനിന്ന് ആന മാലിന്യം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും ഇതില്‍ കോടതിയുടെ വിമര്‍ശനം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പഞ്ചായത്ത് മാലിന്യ സംസ്‌ക്കരണ പദ്ധതിയുമായി രംഗത്തെത്തിയെങ്കിലും സ്ഥലം ലഭിച്ചിരുന്നിന്നില്ല. സ്ഥലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് റവന്യു വകുപ്പിനെ സമീപിക്കുകയും തുടര്‍ന്ന് വിലക്കില്‍ ഒരേക്കര്‍ സ്ഥലം പഞ്ചായത്തിന് വിട്ടു നല്‍കുകയുമായിരുന്നു. നിലവില്‍ മറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് പ്ലാന്റില്‍നിന്ന് ജൈവവളം ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് ഉപയോഗിക്കാനും കഴിയും. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാറ്റുന്നതിനും പ്ലാന്റില്‍ സംവിധാനമുണ്ടാകും. ഒരു കോടി രൂപയാണ് നിര്‍മാണ ചിലവ്. പ്ലാന്റിനോടൊപ്പം യോഗങ്ങള്‍ ചേരുന്നതിനടക്കം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ വലിയ ഹാളും ഇതിനെപ്പറ്റി ുറത്ത് നിന്നുള്ളവര്‍ക്ക് നേരിട്ടെത്തി കാണുന്നതിനും പഠിക്കുന്നതിനും അവസരമുണ്ടാകുമെന്ന് ഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശ്രീകുമാര്‍ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow