എംഎല്‍എ അഡ്വ. സേനാപതി വേണുവിന് നെടുങ്കണ്ടം നന്മ സാംസ്‌കാരിക വേദി സ്വീകരണം നല്‍കി
എംഎല്‍എ അഡ്വ. സേനാപതി വേണുവിന് നെടുങ്കണ്ടം നന്മ സാംസ്‌കാരിക വേദി സ്വീകരണം നല്‍കി
ഇടുക്കി: നന്മ സാംസ്‌കാരിക വേദി ലൈബ്രറി ആന്‍ഡ് മ്യൂസിക്കല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണുവിന് സ്വീകരണം നല്‍കി. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ ജെ ജോസഫ് സമ്മേളനം ഉദ്ഘാടനംചെയ്തു. കൈകൊട്ടിക്കളിയോടെ എംഎല്‍എയെ സ്വീകരിക്കുകയും സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ അനുമോദിക്കുകയും ചെയ്തു. ജില്ലയുടെ സാംസ്‌കാരിക ഉന്നമനത്തിനായി നടപ്പിലാക്കേണ്ട പദ്ധതികളും നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. ഉടുമ്പന്‍ചോല കേന്ദ്രീകരിച്ച് നടപ്പിലാക്കേണ്ട വിവിധ വികസന പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങള്‍ മറുപടി പ്രസംഗത്തില്‍ എംഎല്‍എ പങ്കുവെച്ചു. നന്മ സാംസ്‌കാരിക വേദി പ്രസിഡന്റ് കുഞ്ഞുമോന്‍ കുട്ടിക്കല്‍ അധ്യക്ഷനായി. ബ്ലോക് പഞ്ചായത്തംഗം കെ ആര്‍ രാമചന്ദ്രന്‍, ഗൗരി പാര്‍വതി, സാംസ്‌കാരികവേദി സെക്രട്ടറി ലേഖ ത്യാഗരാജന്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് എം എന്‍ ഗോപി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം സുകുമാരന്‍, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ഷിജു ഉള്ളുരുപ്പില്‍, നെടുങ്കണ്ടം പ്രസ് ക്ലബ് പ്രസിഡന്റ് പ്രിന്‍സ് ജയിംസ്, പൊതുപ്രവര്‍ത്തകന്‍ ജോജി ഇടപ്പള്ളിക്കുന്നേല്‍, ശരില്‍ ചിത്രാലയം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?
