റോയി കെ പൗലോസ് എംഎല്‍എ കൊന്നത്തടി പഞ്ചായത്തില്‍ പര്യടനം നടത്തി 

റോയി കെ പൗലോസ് എംഎല്‍എ കൊന്നത്തടി പഞ്ചായത്തില്‍ പര്യടനം നടത്തി 

May 28, 2026 - 10:42
 0
റോയി കെ പൗലോസ് എംഎല്‍എ കൊന്നത്തടി പഞ്ചായത്തില്‍ പര്യടനം നടത്തി 
This is the title of the web page

ഇടുക്കി: റോയി കെ പൗലോസ് എംഎല്‍എ ഇടുക്കി നിയോജകമണ്ഡലത്തിലെ  വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയില്‍ നിന്നാരംഭിച്ച പര്യടനം വൈകിട്ട് പാറത്തോട്ടില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകള്‍ എംഎല്‍എയെ സ്വാഗതം ചെയ്തു. തനിക്ക് വോട്ട് ചെയ്തവരോട് നന്ദി അറിയിക്കുകയും ഒരു ജനപ്രതിനിധിയെന്ന നിലയില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ പരിശ്രമിക്കുമെന്നും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. സാധരണക്കാരേയും പാവപ്പെട്ടവരേയും ദ്രോഹിക്കുന്ന വിധത്തില്‍
ബാങ്കുകളും സഹകരണസ്ഥാപനങ്ങളും നടത്തിവരുന്ന ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും റോയി കെ പൗലോസ് ആവശ്യപ്പെട്ടു. കുട്ടികളും മുതിര്‍ന്നവരും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മോഹനന്‍ നായര്‍, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ്, വൈസ് പ്രസിഡന്റ് മോളി ജോയി, ബ്ലോക്ക് പഞ്ചായത്തംഗം ബാബു കെ ജെ, യുഡിഫ് മണ്ഡലം ചെയര്‍മാന്‍ ലിനീഷ് ആഗസ്റ്റിന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ കെ ആന്റണി, യുഡിഫ് മണ്ഡലം കണ്‍വീനര്‍ ജോബി പേടിക്കട്ടുകുന്നേല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് മോഹന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സലു ജോസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow