പിണറായി വിജയന്റെ വസതികളിലെ ഇഡി റെയ്ഡ്: സിപിഐ എം അണക്കരയില്‍ പ്രതിഷേധിച്ചു
പിണറായി വിജയന്റെ വസതികളിലെ ഇഡി റെയ്ഡ്: സിപിഐ എം അണക്കരയില്‍ പ്രതിഷേധിച്ചു
ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലെ ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് സിപിഐ എം അണക്കരയില്‍ പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനംചെയ്തു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളില്‍ നടന്ന റെയ്ഡ് പകപോക്കലാണെന്ന് ആരോപിച്ചായിരുന്നു സമരം. ഇന്ത്യയില്‍ മതനിരപേക്ഷതയുടെ കാവലാളായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും കരുതേണ്ടെന്നും വരും നാളുകളില്‍ ജനകീയ സമരങ്ങളെ ഭരണകൂടത്തിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ പ്രകടനത്തിനുശേഷം പ്രവര്‍ത്തകര്‍ മൂന്നാര്‍-കുമളി സംസ്ഥാനപാതയില്‍ അല്‍പ്പസമയം കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. നേതാക്കളായ സതീഷ് ചന്ദ്രന്‍, അജി പോളച്ചിറ, സനീഷ് ചന്ദ്രന്‍, യേശുദാസ്, ഐപ്പ് ജോസഫ്, ബിജു കൊല്ലമല തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
What's Your Reaction?
