കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു
കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു
ഇടുക്കി: കോണ്‍ഗ്രസ് ചേറ്റുകുഴി ടൗണ്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് പ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. ഡീന്‍ കുര്യാക്കോസ് എംപി ഓഫീസ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 38 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചതെങ്കില്‍ അതിനേക്കാള്‍ മികച്ച വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് മോഹനന്‍ കൊച്ചറ അധ്യക്ഷനായി. സെക്രട്ടറി ഷാജി തത്തംപള്ളില്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം എന്‍ ഗോപി, മീഡിയ വക്താവ് സേനാപതി വേണു, ഡിസിസി ജനറല്‍ സെക്രട്ടറി ജി മുരളീധരന്‍, ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ സി ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി പ്രിന്‍സ്, ആന്‍സി ജെയിംസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്തംഗം ജോബന്‍ പാനോസ്, ബിജു അക്കാട്ടുമുണ്ടയില്‍, ജോബിന്‍സ് പാനോസ്, അഗസ്റ്റിന്‍ കുറുമണ്ണ്, സുരേഷ് മാനങ്കേരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?