കട്ടപ്പന നഗരസഭാതല പ്രവേശനോത്സവം വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ നടത്തി
കട്ടപ്പന നഗരസഭാതല പ്രവേശനോത്സവം വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ നടത്തി

ഇടുക്കി: കട്ടപ്പന നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷം സംസ്ഥാനമൊട്ടാകെ സ്‌കൂള്‍ പ്രവേശനോത്സവം നടക്കുന്നത്. ആദ്യമായി അക്ഷരമുറ്റത്തേക്കെത്തിയ ഓരോ വിദ്യാര്‍ഥികളെയും സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു. അതോടൊപ്പം കൊച്ചുകൂട്ടുകാര്‍ക്കായി നാലാംക്ലാസ് വിദ്യാര്‍ഥി ഐറിന്‍ അനു അജിന്‍ ആലപിച്ച ഗാനം കുരുന്നുകളുടെ ആദ്യദിനത്തിന് മാറ്റുകൂട്ടി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ബീന സിബി, സ്‌കൂള്‍ മാനേജര്‍ മോണ്‍. അബ്രഹാം പുറയാറ്റ്, ഹെഡ്മാസ്റ്റര്‍ സൈജു ജോസഫ്, പിടിഎ പ്രസിഡന്റ് നൈസ് പാറപ്പുറത്ത്, എംപിടിഎ പ്രസിഡന്റ് ആശ കളപ്പുരക്കല്‍, മഞ്ജു തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






