വെള്ളത്തൂവലിലെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു

വെള്ളത്തൂവലിലെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു

Nov 7, 2026 - 16:00
 0
വെള്ളത്തൂവലിലെ കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു
This is the title of the web page

ഇടുക്കി: വെള്ളത്തൂവലില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെഎസ്ഇബി ക്വാര്‍ട്ടേഴ്‌സുകള്‍ കാടുകയറി നശിക്കുന്നു. പള്ളിവാസല്‍, പന്നിയാര്‍ പവര്‍ ഹൗസുകളുടെ നിര്‍മാണ കാലഘട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ക്കടക്കം താമസിക്കുന്നതിനായി ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്. പവര്‍ ഹൗസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ആളുകള്‍ മടങ്ങിയതോടെ ഈ കെട്ടിടങ്ങളും അനാഥമായി. പിന്നീട് ഇവ സംരക്ഷിക്കുന്നതിനാവശ്യമായ  നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. കാടുകയറി മൂടിയ കെട്ടിടങ്ങളില്‍ പലതും പൂര്‍ണമായി നശിച്ചതോടെ ഇവിടം മദ്യപസംഘങ്ങളുടെ കേന്ദ്രമായി മാറി. ഇതിനുള്ളിലെ തടിയുരുപ്പടികള്‍ പലതും മോഷ്ടാക്കള്‍ അഹരിച്ചു. കെഎസ്ഇബിയുടെ കെട്ടിടവും സ്ഥലവും സംരക്ഷിക്കാതെ കോടികളുടെ നഷ്ടം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow