പച്ചടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചെന്ന് പരാതി
പച്ചടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചെന്ന് പരാതി
ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട് കയറി ആക്രമിച്ചെന്ന് പരാതി. തോട്ടുവാകട സ്വദേശി ഈറ്റപ്പുറം ജോമോനെയും അമ്മയേയുമാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തില്‍ പങ്കെടുത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രിയില്‍ മാരക ആയുധങ്ങളുമായി 15 ഓളം യുവാക്കള്‍ ജോമോന്റെ വീട്ടിലെത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ ജോമോനും അമ്മയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇവര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. ഏതാനും നാളുകളായി മറ്റ് പ്രദേശങ്ങളില്‍ നിന്നെത്തുന്ന ചില യുവാക്കള്‍ ഭീകാരന്തരീക്ഷം സൃഷ്ടിക്കുന്നതായും മേഖലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?