കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് കുടുംബ സംഗമം നടത്തി
കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് കുടുംബ സംഗമം നടത്തി
ഇടുക്കി: കുരുവിളാസിറ്റി ലയണ്‍സ് ക്ലബിന്റെയും ലേഡീസ് ഫോറത്തിന്റെയും സംയുകത ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും നടത്തി. ക്ലബ് പ്രസിഡന്റ് വിമല്‍ മാത്യു ഉദ്ഘാടനം ചെയ്തു. സമുദായ ഐക്യവും കുടുംബ ബന്ധങ്ങളുടെ ശക്തിയും സംരക്ഷിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ സാമൂഹിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. ക്രിസ്മസ്-പുതുവത്സര സമ്മാനമായി എല്ലാവര്‍ക്കും കേക്കുകള്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികള്‍, കുട്ടികളുടെ പ്രകടനങ്ങള്‍ എന്നിവ ആവേശം പകര്‍ന്നു. വിവിധ മേഖലയില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. സെക്രട്ടറി ജോര്‍ജ് അരീപ്ലാക്കല്‍, ജിക്സണ്‍ മാത്യു, റോസ്മി എബിന്‍സ്, മിനി ജോര്‍ജ്, മിനി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?