ഓപ്പറേഷന്‍ ഡി ഹണ്ട്: ജില്ലയില്‍ ഒരുമാസത്തിനിടെ അറസ്റ്റിലായവര്‍ 176
ഓപ്പറേഷന്‍ ഡി ഹണ്ട്: ജില്ലയില്‍ ഒരുമാസത്തിനിടെ അറസ്റ്റിലായവര്‍ 176

ഇടുക്കി: 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി ജില്ലയില്‍ ഒരുമാസത്തിനിടെ 171 കേസുകളിലായി 176 പേരെ അറസ്റ്റ് ചെയ്തു. 2.212 കിലോഗ്രാം കഞ്ചാവ്, 1.17003 ഗ്രാം എംഡിഎംഎ, 0.97 ഗ്രാം മെതാംഫെറ്റാമിന്‍, 105ഗ്രാം ഹാഷിഷ് ഓയില്‍, 115 കഞ്ചാവ് ബീഡി എന്നിവ പിടികൂടി. ഒരുകഞ്ചാവ് ചെടിയും കണ്ടെത്തി നശിപ്പിച്ചു. ഫെബ്രുവരി 22 മുതല്‍ കഴിഞ്ഞ 18വരെയുള്ള കണക്കാണിത്. പൊലീസ് സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്. വഴിയോരങ്ങളിലെ പെട്ടിക്കടകളിലും ഇതര സംസ്ഥാന താഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും ആളൊഴിഞ്ഞ ടൗണിലെ ബഹുനില കെട്ടിടങ്ങളിലും ബസുകളിലും പരിശോധന നടത്തിവരുന്നു.
ഞായറാഴ്ച പൊതുസ്ഥലങ്ങളില്‍ മദ്യസേവ നടത്തിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും അനധികൃത മദ്യവില്‍പ്പന നടത്തിയതിനുമായി 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 101 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ജില്ലയിലുടനീളം പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു. ലഹരിവസ്തു കച്ചവടമോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരള പൊലീസിന്റെ 'യോദ്ധാവ്' വാട്സ്ആപ്പ് നമ്പരായ 9995966666 ലേക്ക് വിവരങ്ങള്‍ കൈമാറണം. സന്ദേശം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ ജില്ലാ നാര്‍കോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാം.
What's Your Reaction?






