മുല്ലപ്പെരിയാര്‍ ഡാം ശനിയാഴ്ച തുറക്കാന്‍ സാധ്യത: മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം: 3220 പേരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം
മുല്ലപ്പെരിയാര്‍ ഡാം ശനിയാഴ്ച തുറക്കാന്‍ സാധ്യത: മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം: 3220 പേരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ചതോടെ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നു. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച എട്ടോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ കലക്ടര്‍ വി. വിഗ്‌നേശ്വരി റവന്യു, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്കായി 20ലേറെ ക്യാമ്പുകള്‍ സജ്ജമാക്കി. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ പാടുള്ളൂവെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 4 വരെ ജലനിരപ്പ് 135.25 അടിയാണ്.
What's Your Reaction?






