വണ്ടന്‍മേട്ടില്‍ പ്രസിഡന്റ് പദവിയെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത: അവകാശവാദമുന്നയിച്ച് നാല് പേര്‍

വണ്ടന്‍മേട്ടില്‍ പ്രസിഡന്റ് പദവിയെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത: അവകാശവാദമുന്നയിച്ച് നാല് പേര്‍

Dec 26, 2025 - 10:47
 0
വണ്ടന്‍മേട്ടില്‍ പ്രസിഡന്റ് പദവിയെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത: അവകാശവാദമുന്നയിച്ച് നാല് പേര്‍
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തില്‍ പ്രസിഡന്റ് പദവിയെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരുന്നു. വനിതാസംവരണമായ പദവിക്കായി നാല് പേര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നംഗങ്ങളുടെ പേരുകളാണ് സജീവമായി പരിഗണനയിലുള്ളത്. ഇതുവരെ സമാവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
20ല്‍ 10 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണത്തിലെത്തുന്നത്. ആകെയുള്ള അഞ്ച് വനിത അംഗങ്ങളില്‍ നാല് പേരും പദവിക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ മൂന്നംഗങ്ങളുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.
ഏഴാം വാര്‍ഡംഗവും മുന്‍ പ്രസിഡന്റുമായ ജാന്‍സി റെജി, 12-ാം വാര്‍ഡംഗം സൂസന്‍ ജേക്കബ്, 11-ാം വാര്‍ഡംഗം ഷൈലമ്മ സിബി, 13-ാം വാര്‍ഡംഗം കുഞ്ഞുമോള്‍ ജെയിംസ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനാണ്. 10-ാം വാര്‍ഡംഗം ബിജു തോമസ് വൈസ് പ്രസിഡന്റായേക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow