ഇടുക്കി രൂപത വാഴത്തോപ്പിൽ സ്പെഷ്യൽ സ്കൂൾ സംഗമം നടത്തി 

ഇടുക്കി രൂപത വാഴത്തോപ്പിൽ സ്പെഷ്യൽ സ്കൂൾ സംഗമം നടത്തി 

Feb 22, 2026 - 17:06
 0
ഇടുക്കി രൂപത വാഴത്തോപ്പിൽ സ്പെഷ്യൽ സ്കൂൾ സംഗമം നടത്തി 
This is the title of the web page

ഇടുക്കി : ഭിന്നശേഷിക്കാരെ ശുശ്രൂഷിക്കുന്നതിൽ ക്രൈസ്തവ സഭയുടെ ശുശ്രൂഷ മഹത്തരമാണന്ന് ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് പറഞ്ഞു. ഇടുക്കി രൂപതയിലെ സ്പെഷ്യൽ സ്കൂൾ സംഗമം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ മക്കൾ ദൈവത്തിന്റെ പ്രത്യേക സമ്മാനമാണന്നും അവരെ പരിചരിക്കുന്നത് ദൈവീക ശുശ്രൂഷയാണ്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ പടുത്തുയർത്താൻ നടത്തുന്ന ശ്രമം മഹത്തരമാണന്ന് എഡിഎം പറഞ്ഞു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷനായി.  സ്പെഷ്യൽ സ്കൂളുകൾക്കും അധ്യാപകർക്കുമുള്ള  ആദരവ്  വേദിയിൽ സമർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും മത്സരത്തിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി.   രൂപതാ ചാൻസലർ  റവ.ഡോ. മാർട്ടിൻ പൊൻപനാൽ പതകയുയർത്തി. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും വേദിയിൽ അരങ്ങ് ഏറി,  200ലേറെ വിദ്യാർഥികളും അധ്യാപകരും സംഗമത്തിൽ പങ്കെടുത്തു. രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ടോമി ആനക്കുഴിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.റോബിൻ കാവുങ്കൽ, സി. സ്നേഹ എസ്.എച്ച്, സി.ബിജി ജോസ് സിഎംസി, സി.ടെസി എഫ്സിസി, സി. ഏഞ്ചൽ റാണി സിഎംസി എന്നിവർ  നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow