കട്ടപ്പന ഗവ. ഐടിഐയില്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു
കട്ടപ്പന ഗവ. ഐടിഐയില്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു
ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയില്‍ 2026-ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായി അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തി. ഐഎംസി ചെയര്‍മാനും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായ റഷീദ് സി എം, പിടിഎ പ്രസിഡന്റ് കണ്ണന്‍ എം, സീനിയര്‍ സൂപ്രണ്ട് ഗോകുല്‍ ജി, ജൂനിയര്‍ സൂപ്രണ്ട് അജികുമാര്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ ഗ്രേസി ജോസഫ്, പ്രദീപ് എസ് പി, സ്റ്റാഫ് സെക്രട്ടറി മുരളീധരന്‍ മാധവന്‍, ട്രെയിനീസ് കൗണ്‍സില്‍ അഡൈ്വസര്‍ റോണ ടി എസ്, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഗിരീഷ് മാലിയില്‍, പ്രിന്‍സിപ്പാള്‍ സുമേഷ് എം വി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?