സിപിഐ എം ദേശീയപാത ഉപരോധം 30ന് വണ്ടിപ്പെരിയാറില്‍ 

സിപിഐ എം ദേശീയപാത ഉപരോധം 30ന് വണ്ടിപ്പെരിയാറില്‍ 

Oct 29, 2026 - 11:19
 0
സിപിഐ എം ദേശീയപാത ഉപരോധം 30ന് വണ്ടിപ്പെരിയാറില്‍ 
This is the title of the web page

ഇടുക്കി: ശബരിമല മണ്ഡലകാലം അടുത്തിട്ടും അരണക്കല്‍-സത്രം റോഡ് നവീകരിക്കാത്തതിലും മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് സിപിഐഎം 30ന് കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാത ഉപരോധിക്കും. വണ്ടിപ്പെരിയാര്‍, മഞ്ജുമല, വള്ളക്കടവ് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 
റോഡ് നവീകരണത്തിനായി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാത്തത് എസ്റ്റേറ്റ് മേഖലകളില്‍ താമസിക്കുന്ന പ്രദേശവാസികളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളെയും അയ്യപ്പഭക്തരെയും ഒരുപോലെ ദ്രോഹിക്കുന്ന നടപടിയാണ്. ഈ വിഷയം പലതവണ  ബന്ധപ്പെട്ട അധികൃതരുടെ പക്കലെത്തിച്ചിട്ടും നടപടി ആകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തുന്നത്. അതോടൊപ്പം അരണക്കല്‍,  ഗ്രാമ്പി, സത്രം മേഖലയില്‍ കടുവ, പുലി, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്.  ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും സ്വീകരിക്കുന്നത്. വാര്‍ത്താസമ്മേലനത്തില്‍ ഭാരവാഹികളായ എം തങ്കദുരൈ, എം ചന്ദ്രന്‍, ജോണ്‍സണ്‍ അരണക്കല്‍, ഷംസുദ്ദീന്‍, രാജന്‍ മഞ്ജുമല എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow