ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മികച്ച വിജയം നേടിയ അജയ് മിലാനോയെ എല്‍ഡിഎഫ് ചെല്ലാര്‍കോവില്‍ വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു
ജില്ലാ സ്‌കൂള്‍ കായികമേളയില്‍ മികച്ച വിജയം നേടിയ അജയ് മിലാനോയെ എല്‍ഡിഎഫ് ചെല്ലാര്‍കോവില്‍ വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു
ഇടുക്കി: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ വിജയിച്ച ചെല്ലാര്‍കോവില്‍ ആലക്കളത്തില്‍ അജയ് മിലാനോയ്ക്ക് എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി അനുമോദനം നല്‍കി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. അജയ് മിലാനോ ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനവും നേടിയാണ് നാടിന്റെ അഭിമാന താരമായത്. വണ്ടന്‍മേട് പഞ്ചായത്ത് പത്താം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സണ്ണി കാവുങ്കല്‍ മൊമെന്റോ സമ്മാനിച്ചു. ജോബിന്‍ ആന്റണി, വിഷ്ണു ശിവന്‍, കെ ജെ ജോഹന്നാച്ചന്‍, ഇ ജെ ആന്റണി, രാജേഷ് കെ ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?