പ്ലാസ്റ്റിക് കൂരയില്‍ ദുരിത ജീവിതം നയിച്ച് തോപ്രാംകുടി പുത്തന്‍വീട്ടില്‍ കുമാരനും സരോജിനിയും
പ്ലാസ്റ്റിക് കൂരയില്‍ ദുരിത ജീവിതം നയിച്ച് തോപ്രാംകുടി പുത്തന്‍വീട്ടില്‍ കുമാരനും സരോജിനിയും
ഇടുക്കി: തോപ്രാംകുടി പുത്തന്‍വീട്ടില്‍ കുമാരനും ഭാര്യ സരോജിനിയും അടച്ചുറപ്പുള്ള ഭവനത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഇടം നേടിയെങ്കിലും വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും വീട് മാത്രം കിട്ടിയില്ല. തോപ്രാംകുടിയില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന കുമാരനും ഭാര്യ സരോജിനിയും നിത്യരോഗികളാണ്. ഭവന നിര്‍മാണ പദ്ധതിയില്‍ പണം വന്നിട്ടില്ലന്നും തുകയെത്തുന്ന മുറയ്ക്ക് വീട് നല്‍കാമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതായി ഗൃഹനാഥന്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും കുമാരന്‍ കൂലിവേല ചെയ്താണ് കുടുംബം മുമ്പോട്ടുകൊണ്ടുപോകുന്നത്. തങ്ങളുടെ പ്രശ്‌നങ്ങളില്‍ ജനപ്രതിനിധികള്‍ പോലും കാര്യമായി ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് ശേഷവും കുമാരനെപ്പോലെയുള്ള നിരവധിപേരാണ് തലചായ്ക്കാന്‍ ഒരിടമില്ലാതെ കഴിയുന്നത്. സര്‍ക്കാരിന്റെ സഹായം ഉടന്‍ ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?