കോവില്‍മല പാമ്പാടികുഴിയില്‍ കാട്ടാന ഇറങ്ങി: വ്യാപക കൃഷി നാശം
കോവില്‍മല പാമ്പാടികുഴിയില്‍ കാട്ടാന ഇറങ്ങി: വ്യാപക കൃഷി നാശം

ഇടുക്കി: കാഞ്ചിയാര്‍ കോവില്‍മല പാമ്പാടികുഴിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം. പി എം ജോയി പേപ്പതിയില്‍, സാബു കൊല്ലാശേരി, ജയ തോമസ് ഈട്ടിക്കല്‍, ബിന്ദു കുഴിക്കാത്തൊട്ടിയല്‍, ജെയ്‌സണ്‍ തോമസ് നെല്ലരിയില്‍, തങ്കമ്മ കിണറ്റിങ്കല്‍ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന നാശനഷ്ടമുണ്ടാക്കിയത്. ചക്ക സീസണ്‍ ആരംഭിച്ചതോടെ ചക്ക കഴിക്കാനാണ് ആനകളെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏലം, തെങ്ങ്, വാഴ തുടങ്ങിയ കൃഷിദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയ്യപ്പന്‍കോവില്‍ റേഞ്ചിലെ വനപാലകരെത്തി ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടു.
കഴിഞ്ഞദിവസം കാഞ്ചിയാര്‍ പേഴുംകണ്ടം മുനമ്പം ഭാഗത്തും കാട്ടാനയെത്തിരുന്നു.
What's Your Reaction?






