ചക്കുപള്ളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു
ചക്കുപള്ളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു
ഇടുക്കി: അണക്കര ടൗണിലെ ഗതാഗത പരിഷ്‌കരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചക്കുപള്ളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു. പഞ്ചായത്ത്, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചക്കുപള്ളം പഞ്ചായത്ത് ഓഫീസിനോടുചേര്‍ന്ന് ഹോമിയോ ആശുപത്രിയില്‍നിന്ന് കുമളി-മൂന്നാര്‍ സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഇടുങ്ങിയ റോഡിലെ ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിങ് മൂലം കൂടുതല്‍ അസൗകര്യം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ കുഴിക്കാട്ട്, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, റവന്യൂ, പൊതുമരാമത്ത് വകുപ്പ്,പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, വ്യാപാരി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?