കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷിച്ചു 

കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷിച്ചു 

Jul 25, 2026 - 15:54
 0
കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ ജൂബിലി ആഘോഷം പാസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ വി ശശി ഉദ്ഘാടനം ചെയ്തു. ശാന്തന്‍പാറ കാര്‍ഷിക വിജ്ഞാനകേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് ഡോ. സുധാകരന്‍ സൗന്ദരരാജന്‍ ഏലം കര്‍ഷകര്‍ക്കായി ക്ലാസെടുത്തു. കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ അബിന്‍ഷാ അഷറഫ് നിക്ഷേപ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലെ മികച്ച കര്‍ഷകരെയും മുന്‍ ഭരണസമതി അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ലിസി ജോസ് അധ്യക്ഷനായി. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ അംഗം റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ കെ പ്രസന്നകുമാര്‍, ഇ ടി ദിലീപ്, കേരളാ ബാങ്ക്മാനേജര്‍ രമ കെ വി, സസഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ അനില്‍ കെ കെ, ബോര്‍ഡ് മെമ്പര്‍ ശശി കന്യാലില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow