പറക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തേയ്ക്ക് പതിച്ച് വേഴാമ്പല്‍ കുഞ്ഞ്: രക്ഷകരായി നാട്ടുകാരും വനപാലകരും
പറക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തേയ്ക്ക് പതിച്ച് വേഴാമ്പല്‍ കുഞ്ഞ്: രക്ഷകരായി നാട്ടുകാരും വനപാലകരും
ഇടുക്കി: വണ്ടന്‍മേട് കൊച്ചറയില്‍ പറക്കാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍നിന്ന് നിലത്തേയ്ക്ക് പതിച്ച് മുറിവേറ്റ വേഴാമ്പല്‍ കുഞ്ഞിനെ നാട്ടുകാരും വനപാലകരുംചേര്‍ന്ന് രക്ഷപ്പെടുത്തി. മരക്കൊമ്പിലെ കൂട്ടില്‍ തിരികെയെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും നിലത്തുപതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തേക്കടിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയ്ക്ക് പരിസ്ഥിതി ദിനാചരണത്തിനുശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് മരത്തിന്റെ മുകളില്‍നിന്ന് വേഴാമ്പല്‍ നടുറോഡിലേക്ക് വീണത്. കണ്ടുനിന്നവര്‍ ഉടന്‍തന്നെ പക്ഷിയെ പെട്ടിക്കുള്ളിലാക്കി പരിചരിച്ച് വെള്ളവും തീറ്റയായി പഴവും നല്‍കി. വനപാലകര്‍ സ്ഥലത്തെത്തി മുറിവില്‍ മരുന്നുകള്‍ പുരട്ടി. മരത്തിന്റെ മുകളിലെ കൂട്ടില്‍ തിരികെവയ്ക്കാന്‍ ശ്രമിച്ചെങ്കിലും മഴയും കാറ്റും മൂലം വീണ്ടും നിലത്തേയ്ക്ക് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ തേക്കടിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറെനേരം വനപാലകരും നാട്ടുകാരും അമ്മക്കിളിയെ നോക്കിനിന്നെങ്കിലും കൂട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് കൂടുതല്‍ ചികിത്സ നല്‍കാനായി നാട്ടുകാരുടെ സമ്മതത്തോടെ തേക്കടിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
What's Your Reaction?
