ഓപ്പറേഷന്‍ തൂഫാന്‍: കുമളിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍
ഓപ്പറേഷന്‍ തൂഫാന്‍: കുമളിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കുമളി പൊലീസ് നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി 3 യുവാക്കളെ അറസ്റ്റ് ചെയ്തു. കുമളി കൊല്ലംപട്ടട സ്വദേശികളായ എബിന്‍(20), അര്‍ജുന്‍(22), സന്തോഷ്(23) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവും എബിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മൂവരും ഏതാനും നാളുകളായി കുമളി കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചുവരുന്നതിനിടെയാണ് പെരുമ്പാവൂരില്‍നിന്ന് കഞ്ചാവ് എത്തിച്ചതായി വിവരം ലഭിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍, എസ്‌ഐ കണ്ണന്‍, ഓപ്പറേഷന്‍ തൂഫാന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍മാരായ മാരിയപ്പന്‍, ഷിനോമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
What's Your Reaction?
