ഡിഎഡബ്ല്യുഎഫ് കട്ടപ്പനയിൽ പരീക്ഷാവിജയികളെ അനുമോദിച്ചു
ഡിഎഡബ്ല്യുഎഫ് കട്ടപ്പനയിൽ പരീക്ഷാവിജയികളെ അനുമോദിച്ചു

ഇടുക്കി: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ കമ്മിറ്റി അനുമോദിച്ചു. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഏരിയ പ്രസിഡന്റ് പ്രീത മനോജ് അധ്യക്ഷനായി. സെക്രട്ടറി സിബി സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് എസ് കെ ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റിയംഗം ശ്യാമ സുരേഷ്, ഏരിയ രക്ഷാധികാരി ഫൈസൽ ജാഫർ, മുൻ ജില്ലാ കമ്മിറ്റിയംഗം എബ്രഹാം എന്നിവർ സംസാരിച്ചു.
What's Your Reaction?






