മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.75 അടിയിലെത്തി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.75 അടിയിലെത്തി

Jun 28, 2025 - 13:30
 0
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.75 അടിയിലെത്തി
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ 135.75 അടിയിലെത്തി. വൃഷ്ടി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. 136 അടിയാകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചതോടെ ജില്ലാ ഭരണകൂടം മുന്നൊരുക്കം നടത്തിയിരുന്നു. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പന്‍ചോല എന്നിവിടങ്ങളില്‍നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow