പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി
പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

ഇടുക്കി: ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകര്‍ഷകസംഗമത്തിന്റെ ഭാഗമായുള്ള ഡയറി എക്സ്പോ അണക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലക്ഷ്യം നേടുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. അതുപോലെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തീറ്റകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഇതിനായി നിയമസഭയില്‍ ബില്ല് പാസാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമല്ലാത്തവ വിതരണം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉള്‍പ്പെടെ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാസന്ധ്യ എം.എം.മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി.
ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






