രാജകുമാരിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന അജ്ഞാതന്‍ വീട്ടിലെ ഫ്യൂസ് ഊരിയതായി പരാതി
രാജകുമാരിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന അജ്ഞാതന്‍ വീട്ടിലെ ഫ്യൂസ് ഊരിയതായി പരാതി

ഇടുക്കി: രാജകുമാരിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന എത്തിയ അജ്ഞാതന്‍ വീട്ടിലെ ഫ്യൂസ് ഊരിയതായി പരാതി. രാജകുമാരി ശല്ലിയില്‍ സിബിയുടെ വീട്ടിലെ വൈദ്യുതി ബന്ധമാണ് കഴിഞ്ഞ ദിവസം വിശ്ചേദിച്ചത്. സിബിയുടെ അമ്മ അന്നമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന് പരിചയപെടുത്തി കാക്കി വസ്ത്രം ധരിച്ചെത്തിയ അജ്ഞാതന്‍ ബില്ല് അടയ്ക്കാത്തതിനാല്‍ ഫ്യൂസ് ഊരുകയാണെന്ന് പറഞ്ഞു. പണം അടച്ചെന്ന് പറഞ്ഞെങ്കിലും ഫ്യൂസ് ഊരികൊണ്ട് പോകുകയായിരുന്നു. പിന്നീട് കുടുംബാംഗങ്ങളെത്തി രാജകുമാരി കെഎസ്ഇബി ഓഫീസറുമായി ബന്ധപ്പെട്ടപ്പോഴാണ് ഓഫീസില്‍ നിന്നും ആളെ അയച്ചിട്ടില്ലെന്ന് അറിഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
What's Your Reaction?






