എഎപി കോതമംഗംലം പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സദസ് നടത്തി 

എഎപി കോതമംഗംലം പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സദസ് നടത്തി 

Sep 11, 2025 - 12:08
 0
എഎപി കോതമംഗംലം പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സദസ് നടത്തി 
This is the title of the web page

ഇടുക്കി: ആന്റി ടേര്‍ച്ചര്‍ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി സംസ്ഥാന വ്യപകമായി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മുന്‍ പാര്‍ട്ടി വക്താവ് ജോണ്‍സണ്‍ കറുകപ്പിള്ളി ഉദ്ഘാടനം ചെയ്തു. നിരവധി ജനോപകാരപ്രദമായ നിയമങ്ങള്‍ മാറ്റിയെഴുതിയ സര്‍ക്കാരുകളാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്.    പൊലീസുകാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ഒരു ആന്റി ടോര്‍ച്ചര്‍ നിയമം കൊണ്ടുവരണമെന്നും അല്ലാതെ ജനമൈത്രി പൊലീസ് എന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ട് ഭരിക്കുന്ന അഭ്യന്തര വകുപ്പില്‍ നടക്കുന്ന ഇത്തരം വീഴ്ചകള്‍ ഒരു തൊഴിലാളിവര്‍ഗ സര്‍ക്കാരിന് ഭൂഷണമല്ല. ഈ കാര്യങ്ങള്‍ മുന്നണിയിലെ കക്ഷികള്‍ തന്നെ ജനങ്ങളോട് പറയുമ്പോഴും  തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ഇവരെ ജനങ്ങള്‍ തിരുത്തുന്ന കാലം വിദൂരമല്ലെന്നും പാര്‍ട്ടി  ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറാര്‍ ലാലു മാത്യു, വനിത വിങ് പ്രസിഡന്റ് ശാന്തമ്മ ജോര്‍ജ്, സാജന്‍ വര്‍ഗീസ്, കുമാരന്‍ സി കെ, രാജപ്പന്‍ എം പി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow