ജില്ലയിലെ സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയില്ല : ദുരിതത്തില്‍ ജനങ്ങള്‍

ജില്ലയിലെ സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയില്ല : ദുരിതത്തില്‍ ജനങ്ങള്‍

Aug 5, 2025 - 18:32
 0
ജില്ലയിലെ സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയില്ല : ദുരിതത്തില്‍ ജനങ്ങള്‍
This is the title of the web page

ഇടുക്കി: ജില്ലയിലെ സാമൂഹ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സയില്ലാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ 500ലേറെ കിടക്കകളുണ്ടെങ്കിലും 120 എണ്ണത്തില്‍ മാത്രമാണ് കിടത്തി ചികിത്സയുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പലതും കുടുംബാരോഗ്യ കേന്ദ്രങ്ങളായപ്പോള്‍ ഗ്രാമീണ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പദ്ധതി കാര്യമായി ഫലം കണ്ടില്ല. 24 കുടുംബാരോഗ്യ കേന്ദ്രങ്ങളിലായി കിടത്തി ചികിത്സ നല്‍കാനാവശ്യമായ കിടക്കകളോടു കൂടിയ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ നിലവില്‍ കിടത്തി ചികിത്സയുള്ളൂ. കുമളി, ചിത്തിരപുരം, വണ്ടന്‍മേട് എന്നീ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും അടിമാലി, നെടുങ്കണ്ടം, കട്ടപ്പന താലൂക്ക് ആശൂപത്രിയിലും, ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് കിടത്തി ചികില്‍സയുള്ളത്. നൂറുകണക്കിന് രോഗികള്‍ എത്തുന്ന വാത്തിക്കുടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. കഞ്ഞിക്കുഴി, ദേവിയാര്‍ നഗര്‍, രാജക്കാട്, ഉപ്പുതറ, പീരുമേട് എന്നിവിടങ്ങളിലും സ്ഥിതി ഇതു തന്നെ. വാഴത്തോപ്പ്, കൊന്നത്തടി, കാമാക്ഷി, മരിയാപുരം ഉള്‍പ്പെടെ കിടത്തി ചികില്‍സ ഒഴിവാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതോടെ വൈകിട്ട് 6 വരെ ഒപി ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. ഇത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. ബെഡുകളും മറ്റ് സൗകര്യങ്ങളുമുള്ള ആശൂപത്രികളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചാല്‍ ഗ്രാമീണ മേഖലയിലെ സാധാരണ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാകും. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow