സംഘങ്ങളുടെ വാര്‍ഷികാഘോഷവും ഭക്ഷ്യമേളയും പാറത്തോട്ടില്‍
സംഘങ്ങളുടെ വാര്‍ഷികാഘോഷവും ഭക്ഷ്യമേളയും പാറത്തോട്ടില്‍

ഇടുക്കി: സിഎംസി കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലുള്ള സ്‌പേസിയ ഇടുക്കി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിലെ എഫ്‌ഐജികളുടെയും സാമന്വയ, സിയോണ്‍ ചാരിറ്റി സൊസൈറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എച്ച്ജികളുടെയും വാര്‍ഷികവും ഭക്ഷ്യമേളയും നടത്തി. പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരീഷ് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രദീപ അധ്യക്ഷയായി. പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു വീട്ടിക്കല്‍, സിഎംസി സോഷ്യല്‍ വര്‍ക്ക് വിഭാഗം കൗണ്‍സിലര്‍ സിസ്റ്റര്‍ ക്ലാരിസ്, സമന്വയ ഡയറക്ടര്‍ സിസ്റ്റര്‍ ലിന്‍സ് റാണി തുടങ്ങിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ സംഘങ്ങളും ഭക്ഷ്യമേളയും പ്രദര്‍ശനവും മത്സരങ്ങളും കലാപരിപാടികളും നടത്തി. ഭക്ഷ്യമേള ഒന്നാം സ്ഥാനം നേടിയ കാശ്മീര എസ്എച്ച്ജി അംഗങ്ങള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സ്‌പേസിയ കമ്പനി ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ചൈതന്യ, സിഇഒ മോനിഷ മോഹനന്‍, കണ്‍വീനര്‍ ജോര്‍ലി പട്ടാംകുളം, ഷാജി കോച്ചേരി, കമ്യൂണിറ്റി പ്രസിഡന്റ് ലൂസി ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






