രാജകുമാരിയില്‍ തെരുവ് നായ ഒരാളെ കടിച്ച് പരിക്കേല്‍പ്പിച്ചു

രാജകുമാരിയില്‍ തെരുവ് നായ ഒരാളെ കടിച്ച് പരിക്കേല്‍പ്പിച്ചു

Dec 23, 2023 - 23:47
Jul 7, 2024 - 23:58
 0
രാജകുമാരിയില്‍ തെരുവ് നായ ഒരാളെ കടിച്ച് പരിക്കേല്‍പ്പിച്ചു
This is the title of the web page

Slide 1
Slide 2

ഇടുക്കി: രാജകുമാരിയില്‍ തെരുവ് നായുടെ കടിയേറ്റ് ഒരാള്‍ക്ക് പരിക്കേറ്റു. കാക്കനാട്ട് ജെയിംസ് ജോസഫിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ബി ഡിവിഷനിലാണ് നായയുടെ ആക്രമണം.
ഇരുചക്രവാഹനത്തില്‍ എത്തിയ ജെയിംസിന്റെ വലതുകാലിനാണ് കടിയേറ്റത്. രാജകുമാരി പിഎച്ച്‌സിയില്‍ പ്രഥമശുശ്രൂഷ നല്‍കി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 14ന് രാജകുമാരി ടൗണില്‍ വടക്കേച്ചാലില്‍ ബെന്നിക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 15ന് രാജകുമാരി ടൗണില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെയാണ് നായ കടിച്ചുപരിക്കേല്‍പ്പിച്ചത്. നായകളെ പിടികൂടാന്‍ പരിശീലനം നേടിയ രണ്ടുപേരെ നിയമിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow