ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

ഇടുക്കി: ഉപ്പുതറ വളകോട്ടില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുത്താവളം കാപ്പിപ്പാറ തേനമ്മാക്കല്‍ ബിജു ജോസഫാണ് പിടിയിലായത്.വളകോട് മാട്ടുത്താവളത്തെ വീട്ടില്‍ നിന്നാണ് പാചകവാതക സിലിണ്ടര്‍, തേപ്പുപെട്ടി, ഓട്ടുവിളക്ക്, അലുമിനിയം പാത്രങ്ങള്‍ തുടങ്ങിയവ ഇയാള്‍ മോഷ്ടിച്ചത്. നാട്ടുകാരാണ് പ്രതിയെക്കുറിച്ച് വിവരം നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






