ബിഎംഎസ് പഞ്ചായത്ത്തല പദയാത്രയ്ക്ക് 17ന് തുടക്കം
ബിഎംഎസ് പഞ്ചായത്ത്തല പദയാത്രയ്ക്ക് 17ന് തുടക്കം

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിഎംഎസ് പഞ്ചായത്ത്തല പദയാത്രയ്ക്ക് 17ന് തുടക്കമാകും. ഒക്ടോബര്‍ 14 വരെ കേരളത്തിലെ മുഴുവന്‍ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും രാവിലെ മുതല്‍ വൈകിട്ട് വരെ പദയാത്രകള്‍ ജനസമ്പര്‍ക്ക പരിപാടിയായി മാറ്റുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പിന്നീട് മേഖലാതലത്തിലും ജില്ലാതലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയറ്റിലേക്ക് തൊഴിലാളി മാര്‍ച്ചും സംഘടിപ്പിക്കും. വിലക്കയറ്റം തടയുക, ക്ഷേമനിധി/ ക്ഷേമപെന്‍ഷന്‍ 6000 രൂപയായി വര്‍ധിപ്പിക്കുക, കുറഞ്ഞ വേതനം 27,900 രൂപയായി ഉയര്‍ത്തുക, മണല്‍ വാരല്‍ പുനരാരംഭിക്കുക, ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശനങ്ങള്‍ക്ക് പരിഹാരം കാണുക, നിര്‍മാണ നിരോധനം പിന്‍വലിക്കുക, സ്‌കീം വര്‍ക്കേഴ്സിനെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, മത്സ്യ തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതി പുനരാരംഭിക്കുക, തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുക, തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, നെല്ലിന്റെ താങ്ങുവില സര്‍ക്കാര്‍ നേരിട്ട് നല്‍കുക, തൊഴിലുറപ്പുതൊഴിലാളികള്‍ക്ക് കേന്ദ്ര വിഹിതത്തിനു തുല്യമായ തുക സംസ്ഥാനവും നല്‍കുക, എട്ടുമണിക്കൂര്‍ ജോലി സമ്പ്രദായം നിര്‍ബന്ധമാക്കുക, സമഗ്രമായ തൊഴില്‍നയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സി സിനീഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ് ജി മഹേഷ്, ജില്ലാ സമിതിയംഗം പി ഭുവനേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






