മെത്താംഫെറ്റാമിനും കഞ്ചാവുമായി യുവാവ് കട്ടപ്പനയില്‍ പിടിയില്‍
മെത്താംഫെറ്റാമിനും കഞ്ചാവുമായി യുവാവ് കട്ടപ്പനയില്‍ പിടിയില്‍

ഇടുക്കി: മെത്താംഫെറ്റാമിനും കഞ്ചാവുമായി യുവാവിനെ കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ നാങ്കുതൊട്ടി ഇലഞ്ഞിക്കല്‍ അഖില്‍(28) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 2.200 ഗ്രാം മെത്താംഫെറ്റാമിനും 1 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കട്ടപ്പന എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം എഫ് അതുല്‍ ലോനനും സംഘവും കട്ടപ്പന പാറക്കടവില്‍നിന്നാണ് യുവാവിനെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ രാജ്കുമാര്‍ ബി, സജിമോന്‍ ജി തുണ്ടത്തില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രിന്‍സ് എബ്രഹാം, അനീഷ് ടി എ, ശ്രീകുമാര്‍ എസ്, സിഇഒമാരായ സാബുമോന്‍ എം സി, റോണി ആന്റണി, അജേഷ് വി എം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
What's Your Reaction?






