അടിമാലി മണ്ണിടിച്ചില്‍: ഭീഷണിയായി ദേശീയപാതയോരത്തെ വിള്ളല്‍
അടിമാലി മണ്ണിടിച്ചില്‍: ഭീഷണിയായി ദേശീയപാതയോരത്തെ വിള്ളല്‍
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. എന്നാല്‍ മണ്ണിടിച്ചിലുണ്ടായതിന് സമീപം രൂപം കൊണ്ട വിള്ളല്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. മണ്ണിടിച്ചില്‍ സംഭവിക്കുന്നതിന് മുമ്പും പ്രദേശത്ത് സമാന രീതിയില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഈ ഭാഗമാണ് ഇടിഞ്ഞ് വലിയ ദുരന്തമായി മാറിയത്. മഴ പെയ്ത് വിള്ളലിലൂടെ വെള്ളമിറങ്ങിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. റോഡിലേക്കിടിഞ്ഞെത്തിയ മണ്ണ് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന വിധം നീക്കിയെങ്കിലും ഗതാഗതത്തിനായി തുറന്നുനല്‍കിയിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയിലൂടെ സഞ്ചരിക്കരുതെന്നും നിര്‍ദേശമുണ്ട്. മണ്ണ് നീക്കി പ്രദേശത്തിന്റെ ബലക്ഷമത ഉറപ്പു വരുത്തിയ ശേഷമേ സംരക്ഷണ ഭിത്തി നിര്‍മാണമടക്കമുള്ള തുടര്‍ നടപടികളിലേക്ക് കരാര്‍ കമ്പനി കടക്കുകയുള്ളു.
What's Your Reaction?

