ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഹൈറേഞ്ചിന്റെ ആദരം: കട്ടപ്പനയില്‍ ഉജ്വല സ്വീകരണം
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഹൈറേഞ്ചിന്റെ ആദരം: കട്ടപ്പനയില്‍ ഉജ്വല സ്വീകരണം
ഇടുക്കി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കട്ടപ്പനയില്‍ പ്രൗഢോജ്വല സ്വീകരണം. അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. കുമളിയില്‍നിന്ന് കട്ടപ്പന ജ്യോതിസ് ജങ്ഷനില്‍ എത്തിയ ബാവയെ നിരവധി വാഹനങ്ങളുടെയും വൈദികശ്രേഷ്ഠരുടേയും അകമ്പടിയില്‍ തുറന്ന വാഹനത്തില്‍ ഇടുക്കിക്കവല, അശോക ജങ്ഷന്‍, ടിബി ജങ്ഷന്‍ വഴി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന ആസ്ഥാനമായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് സ്വീകരിച്ചു. അനുമോദന സമ്മേളനത്തില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് മോര്‍ പീലക്‌സീനോസ് അധ്യക്ഷനായി. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാധ്യക്ഷന്‍ തോമസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ഭദ്രാസനാ കൗണ്‍സിലിനുവേണ്ടി ജോണ്‍ വര്‍ഗീസ് കോറെപ്പിസ്‌കോപ്പ പഞ്ഞിക്കാട്ടില്‍ ബാവായെ സ്വീകരിച്ചു. സഖറിയാസ് മോര്‍ പീലക്സീനോസ് മെത്രാപ്പൊലീത്ത, ഡീന്‍ കുര്യാക്കോസ് എംപി, നഗരസഭാധ്യക്ഷ ബീന ടോമി, മോണ്‍ എബ്രഹാം പുറയാറ്റ്, തമ്പു ജോര്‍ജ് തുകലന്‍, ബിജു മാധവന്‍, യുസഫ് അല്‍കൗസരി, കെ വി വിശ്വനാഥന്‍, സാജന്‍ ജോര്‍ജ്, ജോണ്‍ വര്‍ഗീസ് കോറെപ്പിസ്‌കോപ്പ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കട്ടപ്പന സെന്റ് പോള്‍സ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ തിരുവല്ല ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ കൂറിലോസ് ബൊക്കെ നല്‍കി സ്വീകരിച്ചു. പള്ളി വികാരി ഫാ. തോമസ് തോപ്പില്‍കളത്തില്‍, ശാന്തിഗ്രാം ഇടവക വികാരി ഫാ.സ്റ്റാന്‍ലി തെങ്ങുവേലില്‍, ഫാ. ജോണ്‍ പാല്‍ക്കുളം, ഫാ. ഷിബിന്‍ ഇടത്തുംപടിക്കല്‍, ഫാ. തോമസ് കളപ്പുര, ഫാ. ക്രിസ്റ്റി ഇളമാതയില്‍, ഇടവക ട്രസ്റ്റി ഷിജു കിഴക്കേമറ്റം, സെക്രട്ടറി സോജന്‍ മാത്യു ഈട്ടിക്കന്‍, കമ്മിറ്റി അംഗങ്ങളായ ചാക്കോ തച്ചുകുന്നേല്‍, ടോമി ജോണ്‍ കുന്നേല്‍, സ്റ്റെബിന്‍ കുര്യന്‍ കുന്നേല്‍, ഷൈജോ ആലക്കോട്ടില്‍, അഡ്വ. ജോസഫ് പതാലില്‍, ജോസഫ് ഇടത്തുംപടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

