നിര്‍മാണം പൂര്‍ത്തിയാകാതെ കാടുകയറി നശിച്ച് കാല്‍വരിമൗണ്ടിലെ സര്‍ക്കാര്‍ ടൂറിസം സെന്റര്‍
നിര്‍മാണം പൂര്‍ത്തിയാകാതെ കാടുകയറി നശിച്ച് കാല്‍വരിമൗണ്ടിലെ സര്‍ക്കാര്‍ ടൂറിസം സെന്റര്‍

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാല്‍വരിമൗണ്ടില്‍ നിര്‍മിക്കുന്ന ടൂറിസം സെന്ററിന്റെ നിര്‍മാണം 10 വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. ഒരു കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തനരഹിതമായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബ്ലോക്ക് പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്. 2015ലാണ് കാല്‍വരിമൗണ്ടില്‍ ടൂറിസം സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത്. പ്രദേശവാസിയായ സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയ 5 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാതെ 2018 ഡിസംബറില്‍ ഉദ്ഘാടനവും നടത്തി. എന്നാല്‍ ആവശ്യമായ പാര്‍ക്കിങ് സൗകര്യവും കുടിവെള്ളവുമില്ലാത്തതിനെതുടര്‍ന്ന് കാമാക്ഷി പഞ്ചായത്ത് നിരാക്ഷേപപത്രം നല്‍കിയില്ല. വിനോദസഞ്ചാരികള്‍ക്ക് മതിയായ താമസസൗകര്യമില്ലാത്ത പ്രദേശമായ കാല്‍വരിമൗണ്ടില്‍ 8 മുറികള്‍, ഡോര്‍മെറ്ററി എന്നിവ അടങ്ങിയതായിരുന്നു ടൂറിസം സെന്റര്‍. സമീപ പ്രദേശങ്ങളില്‍ ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമുണ്ടെങ്കിലും ഇത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. ടൂറിസം സെന്ററിന്റെ പാര്‍ക്കിങിനായി സ്ഥലം വാങ്ങാന്‍ കാമാക്ഷി പഞ്ചായത്ത് സന്നദ്ധമാണെങ്കിലും ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. നിലവില്‍ കോടികള്‍ ചിലവഴിച്ച ടൂറിസം സെന്റര്‍ കാടുകയറി നശിക്കുകയാണ്.
What's Your Reaction?






