ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനവും കുടുംബസംഗമവും 7ന് കട്ടപ്പനയില്‍ 

ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനവും കുടുംബസംഗമവും 7ന് കട്ടപ്പനയില്‍ 

Oct 4, 2025 - 16:05
Oct 4, 2025 - 16:13
 0
ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനവും കുടുംബസംഗമവും 7ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 7ന് രാവിലെ 10ന് സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഭരണഘടനയും നിയമവും ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവകാശങ്ങളെപ്പറ്റി അംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സമഗ്ര പുനരധിവാസത്തിനും ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ഓണ്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍. 250 അംഗങ്ങളുള്ള സംഘടനയിലെ തെരഞ്ഞെടുക്കപ്പെട്ട 100 പേരും അവരുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 250ലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് നടത്തും. കോതമംഗലം പീസ്വാലി ഫിനാന്‍സ് മാനേജര്‍ ഷാജുദിന്‍ സി എം ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയാകും. സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി, ജില്ലാ സെക്രട്ടറി റോയി ജേക്കബ്, പ്രസിഡന്റ് സാബു എബ്രഹാം, ജോയിന്റ് സെക്രട്ടറി അജയന്‍ ആര്‍, വൈസ് പ്രസിഡന്റ് സോണിയ ജോര്‍ജ്, കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയി സി ജേക്കബ്, അണക്കര സിഎസ്‌ഐ പള്ളി വികാരി ഫാ. സതീഷ് വില്‍സണ്‍, കരുണാപുരം പള്ളി വികാരി ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍ തുടങ്ങി നിരവധിപേര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow