രാജമലയില്‍ വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചു
രാജമലയില്‍ വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചു
ഇടുക്കി: രാജമലയില്‍ വരയാടുകളുടെ പ്രജനന കാലം ആരംഭിച്ചു. രാജമലയിലെ ടൂറിസം സോണില്‍ പുതുതായി പിറന്ന മൂന്നിലധികം കുഞ്ഞുങ്ങളെ വനപാലകര്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജനുവരി ആദ്യവാരം തന്നെ കുഞ്ഞുങ്ങള്‍ പിറന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജനുവരി 14നാണ് രാജമലയില്‍ പുതുതായി പിറന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഈ സീസണിലെ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഇരവികുളം ദേശീയോദ്യാനം അടച്ചിടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ചീഫ് വൈല്‍ഡ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ വരയാടുകളുടെ പ്രജനനകാലം സുഗമമാക്കുന്നതിനായി ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 31വരെ ഉദ്യാനം അടച്ചിടുമെന്നാണ് സൂചന. ഉദ്യാനം അടയ്ക്കുന്നതോടെ സന്ദര്‍ശക സോണായ രാജമലയില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനവും നിരോധിക്കും. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നടന്ന കണക്കെടുപ്പില്‍ വിവിധ വന മേഖലകളിലായി 827 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ 144 എണ്ണം പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളായിരുന്നു.
What's Your Reaction?