കട്ടപ്പന നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി: അധ്യക്ഷ തെരഞ്ഞെടുപ്പ് 13ന്
കട്ടപ്പന നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി: അധ്യക്ഷ തെരഞ്ഞെടുപ്പ് 13ന്
ഇടുക്കി: കട്ടപ്പന നഗരസഭയിലെ 6 സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 13ന് നടക്കും. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തന്നെയായിരിക്കും. ബാക്കിയുള്ള അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കും യുഡിഎഫിന് ഭൂരിപക്ഷം കിട്ടുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് അഡ്വ. കെ ജെ ബെന്നി, സിബി പാറപ്പായി, സതി അജി, വി ആര്‍ സജി, രമേശ് പി ആര്‍ എന്നിവരും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് സോണിയ ജെയ്ബി, സന്തോഷ് ഒലിനാല്‍, സിജി അജേഷ്, ടിജി എം രാജു, ബീനാ സിബി, ജൂലി റോയി എന്നിവരും ആരോഗ്യകാര്യ സാന്‍ഡിങ് കമ്മിറ്റിയിലേക്ക് തോമസ് മൈക്കിള്‍, ബീന ടോമി, കെ ടി ജയന്‍, ലിസിമോള്‍ തോമസ്, ഷാജി കൂത്തോടി, സി ആര്‍ മുരളി എന്നിവരും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് രഞ്ജിനി സജീവ്, മനോജ് മുരളി, ബിന്‍സി ഷിനോജ്, സോഫി ബേബി, സുനിജ ശശീന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് സജിമോള്‍ ഷാജി, ജെസി ബെന്നി, ഷൈനി റോയി, ബേബി കുര്യന്‍, അതുല്യ ഗോപേഷ് എന്നിവരെയുമാണ് തിരഞ്ഞെടുത്തിരിക്കു
ന്നത്. ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ് വരണാധികാരിയായി.
What's Your Reaction?