അടിമാലിയില്‍ കാടിറങ്ങി മയിലുകള്‍: കാലാവസ്ഥ വ്യതിയാനമെന്ന് പക്ഷി നിരീക്ഷകര്‍
അടിമാലിയില്‍ കാടിറങ്ങി മയിലുകള്‍: കാലാവസ്ഥ വ്യതിയാനമെന്ന് പക്ഷി നിരീക്ഷകര്‍
ഇടുക്കി: അടിമാലിക്കാര്‍ക്ക് പീലി വിടര്‍ത്തിയാടുന്ന മയിലുകളെ കാണാന്‍ ഇപ്പോള്‍ അധികദൂരം സഞ്ചരിക്കേണ്ടതില്ല. ദിവസങ്ങളായി ടൗണിന്റെ പരിസര പ്രദേശങ്ങളായ കരിങ്കുളം, ഫയര്‍സ്റ്റേഷന്‍പടി ഭാഗങ്ങളില്‍ കൂട്ടത്തോടെയാണ് മയിലുകള്‍ എത്തുന്നത്. മഴയ്ക്കുമുമ്പ് പീലി വിടര്‍ത്തി മനോഹര കാഴ്ച്ചയൊരുക്കുന്ന മയിലുകള്‍ ഇപ്പോള്‍ പാടത്തും പറമ്പിലും വീടുകളുടെ ടെറസുകളില്‍ വരെ ചിറകു വിരിച്ച് നൃത്തം ചെയ്യുന്ന കാഴ്ച സാധാരണമായി കഴിഞ്ഞു. മൃഗശാലകളിലും ചിത്രങ്ങളിലും മാത്രം കണ്ടുപരിചയമുള്ളവര്‍ക്ക് വീട്ടുമുറ്റത്ത് കാണുന്നത് കൗതുകവും സന്തോഷവും നല്‍കുന്നുണ്ട്. മയിലുകളുടെ കാടിറക്കവും അപൂര്‍വങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകര്‍ പറഞ്ഞു.
What's Your Reaction?