കട്ടപ്പന താലൂക്ക് ആശുപത്രി പരിധിക്ക് പുറത്ത്
കട്ടപ്പന താലൂക്ക് ആശുപത്രി പരിധിക്ക് പുറത്ത്

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ വിവരങ്ങള്‍ അറിയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി. ഇതോടെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ആശുപത്രിയില്‍ നേരിട്ടെത്തി വിവരങ്ങള്‍ അറിയേണ്ട സ്ഥിതിയാണ്. ഡോക്ടര്‍മാര്‍ അവധിയിലാണെന്ന വിവരമറിയാതെ ആശുപത്രിയിലെത്തി നിരാശരായി മടങ്ങുന്നവരും നിരവധിയാണ്. നൂറുകണക്കിനാളുകളാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ദിവസവും ചികിത്സയ്ക്കായി എത്തുന്നത്. ഡോക്ടറുടെ സേവനം ലഭ്യമാണോയെന്ന് ഉറപ്പാക്കാന്‍ ലാന്‍ഡ് ഫോണ്‍ നമ്പര്‍ ഒ പി ചീട്ടില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ജീവനക്കാര്‍ ഫോണെടുക്കില്ലെന്നാണ് ആക്ഷേപം.
മുമ്പ് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കിയാണ് രോഗികള്‍ ആശുപത്രിയില്‍ എത്തിയിരുന്നത്. ഫോണ്‍ എടുക്കാതായതോടെ പലരും നേരിട്ടെത്തുമ്പോഴാണ് ഡോക്ടര്‍മാര്‍ ഇല്ലെന്ന് അറിയുന്നത്. ഫോണെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതേസമയം ഒ പി കൗണ്ടറിലിരിക്കുന്ന ജീവനക്കാര്‍, ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും അവധിയാണെന്ന് കള്ളം പറഞ്ഞ് രോഗികളെ മടക്കി അയക്കുന്നതായും ഗുരുതര ആരോപണമുണ്ട്.
What's Your Reaction?






