കവുന്തിയിലേത് ആസൂത്രിത കൊലപാതകം: ടോമിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇടുക്കി മെഡിക്കല്‍ കോളേജില്‍
കവുന്തിയിലേത് ആസൂത്രിത കൊലപാതകം: ടോമിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇടുക്കി മെഡിക്കല്‍ കോളേജില്‍

നെടുങ്കണ്ടം കവുന്തിയിലേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ് നിഗമനം. പ്രതി മാവടി സ്വദേശി ജോബിനെ(38) നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഭാര്യാപിതാവായ പുതുപ്പറമ്പില്‍ ടോമി(64)യെ വ്യാഴാഴ്ച പുലര്‍ച്ചെ 12.15 ഓടെയാണ് ജോബിന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ടോമിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കുടുംബവഴക്കിനെ തുടര്‍ന്ന് ടിന്റുവും ജോബിനും നാളുകളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ വിവാഹമോചന കേസും കോടതിയിലാണ്. അര്‍ധരാത്രിയോടെ വലിയ വാക്കത്തിയുമായി ടോമിയുടെ വീട്ടുമുറ്റത്തെത്തിയ ജോബിന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് മുന്‍വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന ഇയാള്‍ കിടപ്പുമുറിയില്‍ കയറി ഇരുവരെയും മാരകമായി വെട്ടുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും ജോബിന്‍ അക്രമാസക്തനായി നിലയുറപ്പിച്ചതോടെ ഇവര്‍ക്ക് അകത്തുകടക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടോമി മരിച്ചു. സംഭവസമയം ടോമിയുടെ ഭാര്യയും പ്രതിയുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.
What's Your Reaction?






