കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി നേതൃപഠന ശില്‍പ്പശാല നടത്തി
കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതി നേതൃപഠന ശില്‍പ്പശാല നടത്തി

ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപത സമിതി നേതൃ പഠന ശില്‍പ്പശാല നടത്തി. ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ അന്തസത്ത തകര്‍ത്തുകൊണ്ട് മതേതരത്വ സങ്കല്‍പ്പങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരുകളും ജനാധിപത്യം അട്ടിമറിച്ച ആള്‍ക്കൂട്ട ആധിപത്യത്തിനും അരാജകത്വത്തിനും വഴിയൊരുക്കുകയാണെന്ന് പ്രതിഷേധ പ്രമേയത്തിലൂടെ ആരോപിച്ചു. ഇടുക്കി രൂപതാ പ്രസിഡണ്ട് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനായി. രൂപത വികാരി ജനറല്‍ ജോസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് വിവിധ മേഖലകളില്‍ കേരള മോഡല്‍ സൃഷ്ടിക്കപ്പെടാന്‍ കഴിഞ്ഞതിന്റെ പിന്നില്‍ ക്രൈസ്തവ സഭയ്ക്കും സമുദായ നേതാക്കള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളില്‍ മാത്രമല്ല നവോത്ഥാന കേരളത്തിന്റെ സമസ്ത മേഖലകളിലും ക്രൈസ്തവ സമൂഹത്തിന്റെ കൈയൊപ്പ് കാണുവാന്‍ നമുക്ക് കഴിയും. ജനാധിപത്യീകരണ പ്രവര്‍ത്തനങ്ങളില്‍ സമുദായ നേതാക്കള്‍ ഗൗരവമായി ഇടപെടണമെന്ന് സമുദായ നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫ്രാന്‍സിസ് ഇടവകണ്ടം ആമു പ്രഭാഷണം നടത്തി. ഡോക്ടര്‍ കെ എം ഫ്രാന്‍സിസ്, ഡോ. ജോസുകുട്ടി ജെ ഒഴുകയില്‍, ഡോ. പീറ്റര്‍ രാജ് എന്നിവര്‍ ശില്പശാലയില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സിജോ ഇലന്തൂര്‍, ജോസഫ് ചാണ്ടി തേവര്‍പറമ്പില്‍, ജോര്‍ജുകുട്ടി പുന്നക്കുഴിയില്‍, ടോമി കണ്ടത്തില്‍, ജോസ് തോമസ് ഒഴുകയില്‍, റിന്‍സി സിബി, ജെറിന്‍ ജെ പട്ടാങ്കുളം എന്നിവര്‍ സംസാരിച്ചു. സാബു കുന്നുംപുറം, ബിനോയ് കെ യു, ജോളി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






