തങ്കമണി, വാഗമണ്‍ പൊലീസ് സ്റ്റേഷനുകളും ജില്ലാ കണ്‍ട്രോള്‍ റൂമും 12മുതല്‍ പുതിയ കെട്ടിടത്തില്‍
തങ്കമണി, വാഗമണ്‍ പൊലീസ് സ്റ്റേഷനുകളും ജില്ലാ കണ്‍ട്രോള്‍ റൂമും 12മുതല്‍ പുതിയ കെട്ടിടത്തില്‍

ഇടുക്കി: നിര്‍മാണം പൂര്‍ത്തീകരിച്ച തങ്കമണി, വാഗമണ്‍ പൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനം 12ന് നടക്കും. വിവിധ സ്ഥലങ്ങളില്‍ 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. വാഗമണ്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടന സമ്മേളനത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും, ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ ആര്‍ ബിജുവും അധ്യക്ഷരാകും. മൂന്ന് നിലകളിലായാണ് തങ്കമണി, വാഗമണ്‍ പൊലീസ് സ്റ്റേഷനുകള്‍ പണിതുയര്‍ത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോര്‍ഡ് റൂം, മൂന്ന് ലോക്കപ്പുകള്‍, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉള്‍പ്പെടെ 23 റൂമുകളും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പൊലീസ് സ്റ്റേഷന് 2.4 കോടി രൂപയും വാഗമണ്‍ പൊലീസ് സ്റ്റേഷന് 1.99 കോടി രൂപയുമാണ് നിര്‍മാണ ചെലവ്. ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിര്‍മാണത്തിനായി 98.16 ലക്ഷം രൂപയാണ് ചെലവ്. ഇരുനിലകളിയായി നിര്‍മിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം, എഎന്‍പിആര്‍, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുറികളും നിര്‍മിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






