ഫിലിം സൊസൈറ്റി വജ്രജൂബിലിയും പുസ്തക പ്രകാശനവും കട്ടപ്പനയില്‍ 15ന്
ഫിലിം സൊസൈറ്റി വജ്രജൂബിലിയും പുസ്തക പ്രകാശനവും കട്ടപ്പനയില്‍ 15ന്

ഇടുക്കി: ഫിലിം സൊസൈറ്റി വജ്രജൂബിലിയു പുസ്തക പ്രകാശനവും കട്ടപ്പനയില്‍ 15ന്
3 മണിക്ക് നടക്കും. എഴുത്തുകാരന്‍ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അറുപതാം വാര്‍ഷികവും തോറ്റവരുടെ യുദ്ധങ്ങള്‍ നാടക പുസ്തകപ്രകാശനവുമാണ് ദര്‍ശന ഹാളില്‍ നടക്കുന്നത്. ഹൈറേഞ്ചില്‍ ആദ്യകാല ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിച്ച എം എസ് തങ്കപ്പന്‍, മാത്യു ജോര്‍ജ്, ജോസഫ് ജോണ്‍, എന്‍ എ തോമസ്, ടോമി സ്വപ്ന, മാത്യു കിഴക്കേമുറി എന്നിവരെ ആദരിക്കും. ഇ ജെ ജോസഫ് രചിച്ച തോറ്റവരുടെ യുദ്ധങ്ങള്‍ നാടകം സംവിധായകന്‍ നരിപ്പറ്റ രാജു ചലച്ചിത്ര താരം ജയകുറുപ്പിന് നല്‍കി പ്രകാശനം ചെയ്യും. എസ് ജോതിസ് പുസ്തകം പരിചയപ്പെടുത്തും. ഡോ. അംനസ് ബേബി, എം എ അഗസ്റ്റിന്‍ എന്നിവര്‍ ഷാജി എന്‍ കരുണ്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഷാജി ചിത്ര അധ്യക്ഷനാകും. കെ ആര്‍ രാമചന്ദ്രന്‍, ടി ടി തോമസ്, മോബിന്‍ മോഹന്‍, അഡ്വ. വി എസ് ദിപു, പ്രിന്‍സ് ഓവേലില്‍, ഷിബു ഇന്‍സൈറ്റ് എന്നിവര്‍ സംസാരിക്കും. പിറവി സിനിമയുടെ പ്രദര്‍ശനവും ചടങ്ങില്‍ നടക്കും.
What's Your Reaction?






