മയക്കുമരുന്ന് മാഫിയകളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സി വി വര്‍ഗീസ്  

മയക്കുമരുന്ന് മാഫിയകളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സി വി വര്‍ഗീസ്  

Aug 11, 2025 - 10:40
Aug 11, 2025 - 11:11
 0
മയക്കുമരുന്ന് മാഫിയകളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സി വി വര്‍ഗീസ്  
This is the title of the web page

ഇടുക്കി: നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന മയക്കുമരുന്ന് മാഫിയ, ക്രിമിനല്‍ സംഘങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കൊച്ചുതോവാളയില്‍ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം നാട്ടുകാരെ അക്രമിക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടറി കുമ്പിളുങ്കല്‍ കെ ജി ജിലിമോനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുണ്ടകള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ളവരെ ഇവര്‍ കൈയേറ്റം ചെയ്തു. ഇത് പാര്‍ട്ടി നിയമപരമായും രാഷ്ട്രീയപരമായും നേരിടും. സമൂഹത്തില്‍ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നവരുടെ സംഭാവനയാണ് ഇത്തരം ഗൂഢസംഘങ്ങള്‍. രാസലഹരി ആവശ്യാനുസരണം ലഭ്യമാക്കി യുവജനങ്ങളെ നശിപ്പിക്കുന്ന മാഫിയകള്‍ നാടിന് ആപത്താണ്. ഇടപാടുകള്‍ നടത്താനും സംഘം ചേരാനും ഇവര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അബോധാവസ്ഥയില്‍ കുടുംബാംഗങ്ങളെ പോലും ആക്രമിക്കുന്നു. ഇവര്‍ക്കെതിരെ എല്ലായിടത്തും ജനങ്ങള്‍ സംഘടിക്കണം. ജനങ്ങളെ സംരക്ഷിക്കാനും സൈ്വര്യജീവിതം ഉറപ്പാക്കാനും സിപിഐ എം ഏതറ്റംവരെയും പോകും. ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സി വി വര്‍ഗീസ് പറഞ്ഞു. ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടിജി എം രാജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, പി ബി ഷാജി, കെ പി സുമോദ്, സുധര്‍മ മോഹനന്‍, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍  തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow