പേഴുംകണ്ടം- കൊച്ചുചേന്നാട്ട് റോഡ് തകര്‍ന്നു: യാത്രാക്ലേശം രൂക്ഷം
പേഴുംകണ്ടം- കൊച്ചുചേന്നാട്ട് റോഡ് തകര്‍ന്നു: യാത്രാക്ലേശം രൂക്ഷം

ഇടുക്കി: യാത്രാക്ലേശം രൂക്ഷമായ കാഞ്ചിയാര്‍ പേഴുംകണ്ടം- കൊച്ചുചേന്നാട്ട് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. ടാറിങ്ങിനുശേഷം ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നരക്കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ അരക്കിലോമീറ്റര്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഈ ഭാഗങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.
ആറുസ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. കൂടാതെ, കക്കാട്ടുകടയില്‍ നിന്ന് പേഴുംകണ്ടത്തിനും എത്തിച്ചേരാം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് 13 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി അനുവദിച്ചിരുന്നു. സമയബന്ധിതമായി റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






